Saturday, May 25, 2013

ഒരച്ഛൻ

വാക്കുകള്‍ കൊണ്ട് എന്റെ മക്കളെ ആര്‍ക്കും വേദനിപ്പിക്കാന്‍ സാധിക്കില്ല.... 
എന്റെ മക്കളുടെ നാവുകൊണ്ടും ആരും വേദനിക്കില്ല ... 
ഇത് പറഞ്ഞത് ഒരച്ഛന്‍ ആയിരുന്നു 
രണ്ടു മക്കളും ബധിരരും മൂകരും ആയിപ്പോയ 
ഒരച്ഛന്‍

Monday, March 28, 2011

പ്രത്യേക സ്നേഹം

ഈയിടെ സിസ്റ്റര്‍ ജെസ്മി എഴുതിയ ഞാനും ഒരു സ്ത്രീ എന്ന പുസ്തകം വായിക്കാന്‍ ഇടയായി. അതില്‍ ഒരു പ്രത്യേക സ്നേഹത്തെക്കുറിച്ച് പറയുന്നുണ്ട്. ഒരുപാട് വിവാദങ്ങള്‍ സൃഷ്ടിച് കന്യാ സ്ത്രീ മഠത്തില്‍ നിന്നും ഇറങ്ങി പ്പോന്ന സിസ്റ്റര്‍ പ്രത്യേക സ്നേഹത്തെപ്പറ്റി എഴുതിയത് വായിച്ചപ്പോള്‍ അഞ്ച് ആറ്‌ ഏഴ്‌ ഖ്ലാസ്സുഖ്‌അളില്‍ ഒരു കോണ്‍വെന്റ് സ്കൂളില്‍ പഠിച്ചത് ഓര്മ വന്നു.

പ്രത്യേക സ്നേഹത്തെ കുറിച്ച ഒരു വാക്ക്. രണ്ടു കന്യാ സ്ത്രീകള്‍ തമ്മില്‍ മാത്രമുള്ള സ്നേഹത്തിനാണ്‌ മഠത്തില്‍ പ്രത്യേക സ്നേഹമെന്ന് രഹസ്യപ്പെരുള്ളത്. കുറച്ചു കൂടെ നല്ല മലയാളത്തില്‍ പറഞ്ഞാല്‍ സ്വവര്‍ഗാനുരാഗികള്‍.

ഈ മഞ്ഞപ്പിത്തം ഉള്ള ആള്‍ക് എല്ലാം മഞ്ഞയായി കാണും എന്ന് പറയുമ്പോലെ ഉള്ള ഒരു കാര്യമാണിത്. ഒരു പന്ത്രണ്ടു കൊല്ലം മുന്പ് നടന്ന സംഭവമാണ്. ഞാന്‍ അഞ്ചാം ക്ലാസ്സില്‍ വീടിനടുത്തുള്ള കോണ്‍വെന്റ് സ്കൂളില്‍ ചേര്‍ന്നു. അഞ്ചാം ക്ലാസ് എന്ന് പറയുമ്പോള്‍ ഒരു പത്തു പതിനൊന്നു വയസ്സ് പ്രായം ഉഹിക്കാം . അന്നൊക്കെ നമ്മുടെ അടുതിരിക്കുന്നവരയിരിക്കും നമ്മുടെ ബെസ്റ്റ് ഫ്രണ്ട്. എന്നെ പോലെ പല സ്കൂളുകളില്‍ നിന്നും 'ന്യൂ കമ്മേര്സ് ' കുട്ടികളും വന്നിടുണ്ട്. അവിടെത്തന്നെ പഠിച്ച കുട്ടികളും അഞ്ചാം ക്ലാസ്സില്‍ എത്തിയിട്ടുണ്ട്. എന്റെ അടുത്തിരുന്നത് മിനി എന്ന കുട്ടിയാണ്. ഞാന്‍ ആ കുട്ടിയുമായി കൂട്ടായി.. അതും പുതിയ കുട്ടി ആയിരുന്നു,, അങ്ങിനെ വന്നവരെല്ലാം പരിചയപ്പെട്ടു, കൂട്ട് കൂടി. ഞങ്ങള്‍ ആറിലേക്ക് ജയിച്ചു...
ഇനിയാണ് സംഭവ വികാസങ്ങള്‍.... ഞങ്ങളുടെ ക്ലാസ്സില്‍ എഴുപത്തിരണ്ട് കുട്ടികളുണ്ടായിരുന്നു. സ്വാഭാവികമായും പെണ്‍കുട്ടികളുടെ ഓരോ ഗ്രൂപ്പ്‌ ആയിട്ടായിരുന്നു കൂട്ടുകെടു.
ക്ലാസ്സില്‍ ടീച്ചര്‍ ഇല്ലാത്ത സമയത്ത് വര്‍ത്താനം പറഞ്ഞാല്‍ ലീഡര്‍ പേരെഴുതി ടീച്ചറിന്റെ കയ്യില്‍ കൊടുക്കും. അപ്പോള്‍ ഞങ്ങള്‍ പറയാനുള്ളത് പേപ്പറില്‍ എഴുതി പരസ്പരം കൊടുക്കുമായിരുന്നു. അങ്ങനെ ഒരു ദിവസം ഈ തുണ്ട് കടലാസ്സില്‍ എഴുതിക്കൊടുക്കുന്നതും കണ്ടാണ്‌ ഞങ്ങളുടെ ഒരു സിസ്റ്റര്‍ ക്ലാസ്സില്‍ വന്നു കയറുന്നത്. സിസ്റ്റര്‍ ആ കുറിപ്പ് പിടിച്ചു.. സോഷ്യല്‍ ടെക്സ്റ്റ്‌ ബുക്ക്‌ കൊണ്ട് വന്നോ എന്നോ മറ്റോ ആയിരുന്നു ആ കടലാസ്സില്‍.
ഞങ്ങളെയെല്ലാം ഞെട്ടിച്ചു കൊണ്ട് സിസ്റ്റര്‍ ആ കുട്ടികളെ ചീത്ത പറയാന്‍ തുടങ്ങി. അതായത് പൊരിഞ്ഞ വഴക്ക്. എന്ന് തുടങ്ങിയെടി ഇത്? നിനക്കെന്താടി അവളോട മിണ്ടാതിരിക്കാന്‍ പറ്റില്ലേ.. മൊട്ടേന്നു വിരിയനതിനു മുന്‍പേ ഇതാണെങ്കില്‍ നീയൊക്കെ വലുതായാല്‍ എന്താവും, എന്നൊക്കെ പറഞ്ഞു ഒരു പത്തു വയസ്സുകരിയോടു പറയാന്‍ കൊള്ളാത്തത് വരെ അവര്‍ പറഞ്ഞു...
പിന്നെ ബാക്കി പിള്ലെരോടായി ചാട്ടം. ആരൊക്കെ ഇങ്ങനെ എഴുതിക്കൊടുക്കുനുണ്ട് അങ്ങനെ എല്ലാരേം വഴക്ക് പറഞ്ഞു ഒരു ആറേഴു കുട്ടികളെ ആ സിസ്റ്റര്‍ നിര്‍ത്തി പൊരിച്ചു. പ്രിന്സിപ്പിലും ഒരു സിസ്റ്റര്‍ ആയിരുന്നു... തോന്നും തോന്നും അവടേം കംപ്ലൈന്റ്റ്‌ ചെയ്തു പ്രിന്സിപ്പിലും വന്നു ഞങ്ങളുടെ ക്ലാസ്സിനെ ചീത്ത പറഞ്ഞു.
അവസാനം സിസ്റെര്സ് അത് ലവ് ലെറ്റര്‍ എഴുതി എന്നാക്കി.. അന്ന് എന്റെ കുഞ്ഞു ബുദ്ധിയില്‍ തോന്ന്യത് അത് ആണ്കുട്ടികല്‍ക്കല്ലേ കൊടുക്കുക എന്നാണ്... അല്ലേലും പെണ്‍കുട്ടികള്‍ പരസ്പരം ലവ് ലെറ്റര്‍ എഴുതണ്ട കാര്യമില്ലലോ....
പത്താം വയസില്‍ ലെസ്ബിയനിസത്തെ പറ്റി എന്ത് അറിയാന? അങ്ങിനെ കത്തെഴുതി എന്ന് പറയുന്ന കുട്ടികള്‍ തമ്മില്‍ മേലില്‍ മിണ്ടിപ്പോകരുത്, ഒരുമിച്ചു നടക്കരുത്, എന്ന് തുടങ്ങുന്ന കുറെ നിബന്ധനകളുടെ പേരില്‍ ഒത്തു തീര്‍പ്പാക്കി...
തന്റെ ഏറ്റവും പ്രിയപ്പെട്ട കൂട്ടുകാരിയോട് മിണ്ടാന്‍ പോലും ആകാതെ കുറെ കുട്ടികള്‍ അവിടെ തുടര്‍ന്ന് പഠിച്ചു,, തങ്ങള്‍ എന്ത് തെറ്റാണു ചെയ്തത് എന്ന് പോലും മനസിലാകാതെ...

ഈ പന്ത്രണ്ടു വര്‍ഷങ്ങള്‍ക്കു ശേഷം ഞാനും ഒരു സ്ത്രീ വായിച്ചപ്പോഴാണ് എനിക്ക് അതിന്റെ ഉത്തരം കിട്ടിയത്... മഞ്ഞപ്പിത്തം ബാധിച്ചവര്‍ക്ക്‌ എല്ലാം മഞ്ഞയായി തോന്നും .

Tuesday, February 8, 2011

കേരളത്തിന്റെ അലംഭാവത്തിനും ഉത്തരവാതിതമില്ലയ്മയ്ക്കും ഒരു രക്ത സാക്ഷി കൂടി........ സൗമ്യ

നഷ്ടപരിഹാരങ്ങള്‍ , അനുശോചനങ്ങള്‍ , സാന്ത്വനങ്ങള്‍ , ഇവയൊന്നും നിനക്ക് പകരമായി നിന്റെ അമ്മയുടെ മുന്‍പില്‍ വയ്ക്കാനാകില്ല ... എങ്കിലും സുഹൃത്തേ നിനക്ക് നീതി ലഭിക്കും........ നീ വഴി ഒരുപാട് പെണ്‍കുട്ടികള്‍ക്ക് സുരക്ഷയുടെ ചെറിയ കരുതലെങ്കിലും ലഭിക്കുമെന്ന വിശ്വാസത്തോടെ നിന്റെ ആത്മാവിനു മോക്ഷം ലഭിക്കാന്‍ ഞാന്‍ പ്രാര്‍ത്ഥിക്കുന്നു...

മരിച്ച വിശ്വാസികളുടെ ആത്മാക്കള്‍ തമ്പുരാന്റെ മനോഗുണതാല്‍ മോക്ഷത്തില്‍ ചേരുവാന്‍ ഇടയാകട്ടെ........

Friday, February 4, 2011

വിടരുവാന്‍ വൈകിയ പൂവ് പോലെ
തെളിയുവാന്‍ വൈകിയ നാളം പോലെ
അറിയാതെ പോകുന്നു നിന്നോട് ഞാന്‍
പറയുവാന്‍ വൈകിയോരെന്‍ പ്രണയം


ഒരു കൊച്ചു തെന്നലായി നിന്നെ ഉറക്കുവാന്‍
നിന്‍ മലര്‍ മഞ്ചതിന്‍ അരികില്‍ വന്നു
നിന്നെ ഉറക്കുവാന്‍ താരാട്ട് പാടുവാന്‍
താരങ്ങള്‍ ഒക്കെയും താഴെ വന്നു

Friday, January 28, 2011

കിട്ടാത്ത മുന്തിരി പുളിക്കും

നമ്മുടെ തെറ്റുകള്‍ക്കും കുറവുകള്‍ക്കും മറ്റുള്ളവരെ പഴിചാരുന്നത് മനുഷ്യന്റെ പൊതു സ്വഭാവമാണ്... ഒരു കാര്യം ചെയ്യാന്‍ പറ്റാത്തത് നമ്മുടെ കുറ്റം കൊണ്ടല്ല എന്ന് വരുത്തി തീര്‍ക്കാന്‍ എന്തും പറയുന്നവരാണ് നമ്മള്‍. ഫസ്റ്റ് ഇയര്‍ കോളേജില്‍ വന്ന ജൂനിയര്‍ പെങ്കൊച്ചിനെ വളക്കാന്‍ പഠിച്ച പണി പതിനെട്ടു നോക്കിയിട്ടും വളയാതെ വരുമ്പോ നമ്മുടെ പാവം(?) നിരാശ കാമുകന്മാര്‍ സ്ഥിരം പറയുന്ന ഒരു ടയലോഗ് ഉണ്ട് "അവള്‍ക് മുടിഞ്ഞ ജടയാടാ" എന്ന്..... ഇത് പോലുള്ള കള്ളാ കുറുക്കന്മാര്‍ നമ്മുടെ നാട്ടില്‍ കുറെ ഉണ്ട്.
കയ്യക്ഷരം കൊള്ളിലെങ്കില്‍ പേനയെ കുറ്റം പറയുക....... വണ്ടി ഓടിക്കാന്‍ അറിയില്ലെങ്കില്‍ വണ്ടിയെ കുറ്റം പറയുക...... ബസ്‌ കിട്ടിയില്ലെങ്കില്‍ ഇതെന്താ നേരത്തെ വന്നോ?? ഇവന്മാര്‍ക്ക് ഒരു കൃത്യനിഷ്ടയും ഇല്ല എന്ന് ചീത്ത വിളിക്കുക ....... ഇതെല്ലം നമ്മള്‍ സ്ഥിരം കേള്‍ക്കുന്നതല്ലേ... ഇതില്‍ ചിലതെല്ലാം ഒരിക്കലെങ്കിലും ഞാനും നിങ്ങളും പറഞ്ഞിട്ടുമുണ്ടാകും. ഈ പ്രതിഭാസത്തിനു പച്ച മലയാളത്തില്‍ ഒരു ചൊല്ലുണ്ട്. "കിട്ടാത്ത മുന്തിരി പുളിക്കും "

ഇസോപ്പു കഥകളില്‍ മുന്തിരിയെ കുറ്റം ഒരു കുറുക്കന്റെ  കഥയുണ്ട്.

ഒരിക്കല്‍ നമ്മുടെ കുറുക്കന്‍ ഒരു മുന്തിരി തോട്ടത്തിനു അടുത്തുകൂടെ പോവുകയായിരുന്നു. പഴുത്തു കുലച്ചു പാകമായി നില്‍കുന്ന മുന്തിരികുലകള്‍ കണ്ടപ്പോള്‍ കുരുക്കന്റ്റ് വായില്‍ വെള്ളമൂറി (സ്വാഭാവികം ). കുറുക്കന്‍ നൈസ് ആയി തോട്ടത്തില്‍ കേറി. ഇടത്തോട്ടു നോക്കി.. ആരുമില്ല. വലത്തോട്ട് നോക്കി.. ആരുമില്ല... മുകളില്‍ കാണുന്ന മുന്തിരിക്കുലകളെ നോക്കി ഊക്കിനൊരു ചാട്ടം വച്ച് കൊടുത്തു. പക്ഷെ മുന്തിരിയുടെ ഏഴയലത്ത് പോലും എത്താന്‍ കുറുക്കന് പറ്റിയില്ല.മുന്തിരികള്‍ അത്രയും ഉയരത്തിലായിരുന്നു, ബട്ട്‌ പുള്ളി അങ്ങനങ്ങ് വിട്ടു കൊടുക്കാന്‍ റെഡി അല്ലായിരുന്നു. പിന്നേം ചാടി .. പിന്നേം പോയി... പക്ഷെ മുന്തിരിക്കുല കിട്ടിയില്ല.. ഒരു രക്ഷയുമില്ല.. കുറുക്കന് മടുത്തു... അവസാനം ചട്ടം നിര്‍ത്തി പിന്നെ പറഞ്ഞു...." ഈ മുതിരി എനിക്കെങ്ങും വേണ്ട.. ഇതിനു പുളിയാ".

:) അതായത് കിട്ടതത്തിനു എന്തേലും കുറ്റം കാരണം താന്‍ അത് വേണ്ടാന്ന് വച്ചെന്നെ തനിക്കും ബാക്കി ഉള്ളവര്‍ക്കും തോന്നാവു .. അല്ലെ....

Thursday, January 27, 2011

നിന്‍ വിളി കാത്ത്

മരണം കൊതിച്ചു നടന്നൊരു വഴികളില്‍
നിന്‍ നിഴല്‍ പോലും ഞാന്‍ കണ്ടില്ല
നിന്‍ പാദ പതനതിന്‍ കാതോര്‍ത്തിരിക്കവേ
കാലൊച്ചയില്ലാതെ അകന്നു പോയ്‌ നീ
എന്നു നീ വന്നാലും നിന്‍ കൂടെ ഞാന്‍ വരും
ഈ ഭൂവില്‍ ഇന്നെനിക്കരുമില്ല

നിന്‍ കൂടെ വന്നാല്‍ പിരിഞ്ഞു പോം പ്രാണന്റെ
വേദന പണ്ടേ അറിഞ്ഞിരുന്നു
ഇനിയെന്റെ നിനവുകള്‍ മരണത്തിനായ് കൊടുത്തിനി
ഞാനുറങ്ങട്ടെ സ്വസ്ഥമായ് ...

Wednesday, January 26, 2011

ചത്തത് കീചകനെങ്കില്‍ കൊന്നത് ഭീമന്‍ തന്നെ

ഒരു സംഭവം നടന്നത് കണ്ടിട്ടില്ലെകിലും അത് എങ്ങിനെയാവും സംഭവിച്ചത് എന്ന്‍ ഊഹിച് പറയുക നമ്മുടെയൊക്കെ പതിവാണ്. അവസാനം സൂചി തറഞ്ഞു കേറിയത് ആണി തറഞ്ഞു എന്നാവും. ഇത് ഒരു വശം. മറ്റൊന്ന്, ഒരു സംഭവം നടന്നാല്‍ അത് ഇന്ന ഒരാളെ കൊണ്ടേ പറ്റു എന്നും വരുന്ന പ്രയോഗങ്ങളില്‍ ഈ വരി ഉപയോഗിക്കാറുണ്ട്.

ചത്തത് കീചകനെങ്കില്‍ കൊന്നത് ഭീമന്‍ തന്നെ എന്ന പ്രസ്താവന ആദ്യം പറഞ്ഞനത് കൌരവരാണ്. ചൂത് കളിയില്‍ തോറ്റു 12 വര്ഷം വന വാസവും പ്ലസ്‌ ഒരു വര്ഷം അന്ക്ഞ്ഞത വാസവും പാണ്ടവര്‍ക്ക്‌ എടുക്കേണ്ടി വന്നു... വിരട രാജധനിയിലാണ് 5 സഹോദരന്മാരും ഭാര്യ പാഞ്ചാലിയും വേഷ പ്രച്ഹന്നരായി താമസിച്ചത്. പാഞ്ചാലി റാണിയുടെ തോഴി സൈരന്ധ്രിയായും യുധിഷ്ടിരന്‍ രാജാവിന്റെ കൂടെ ചൂത് കളികരനയും ഭീമന്‍ വല്ലവന്‍ എന്ന പാചകക്കാരനയും അര്‍ജുനന്‍ ബ്രുഹന്നള എന്ന നൃതധ്യപകനയും, നകുലന്‍ കുതിരകളെ നോക്കാനും സഹദേവന്‍ പശുക്കളെ നോക്കാനും - ഇങ്ങനെയോകെ പല പേരുകളില്‍ വിരട രാജ്യത്ത് അക്ഞ്ഞത വാസം നടത്തിപ്പോന്നു.
രാജ്യത്തിന്റെ സൈന്യധിപനയിരുന്നു കീചകന്‍. പോരാത്തതിനു റാണിയുടെ സഹോദരനും. കീചകന്‍ അതീവ ബലവാനെന്നു പെരുകീട്ടിരുനു . പക്ഷെ പറഞ്ഞിട്ടെന്താ സ്ത്രീകളോട് പെരുമാറാന്‍ അറിയില്ല... പുള്ളി കളിച്ചു കളിച്ചു
സൈരന്ദ്രിയുടെ അടുത്തും നമ്പര്‍ ഇറക്കി... പുള്ളിക്ക് അറിയില്ലല്ലോ ഇത് പാഞ്ചാലി ആണെന്ന്. ശല്യം സഹിക്കാതായപ്പോള്‍ പാഞ്ചാലി തന്റെ ബോഡി ഗാര്‍ഡിന്റെ അടുത്ത് കാര്യം പറഞ്ഞു. കാര്യം അക്ഞ്ഞാത്ത വാസമാനെങ്കിലും ഭാര്യയെ തൊട്ടു കളിച്ചാല്‍ ഭീമനെന്നല്ല ഒരു ഭര്‍ത്താവും സഹിക്കില്ല. പിന്നെ പാഞ്ചാലിയും വിചാരിച്ചു കാണും, 5 എണ്ണത്തില്‍ വേറെ ഏതിനെ വിട്ടാലും കീചകന്‍ പൊടിച്ചു കളയും. ഭീമനകുമ്പോള്‍ മാനേജ് ചെയ്യാന്‍ ബുദ്ധിമുട്ട് കാണില്ല....അങ്ങിനെ കെട്ട്യോനും കെട്ട്യോളും കൂടെ പ്ലാന്‍ ചെയ്തു കീചക പൂവാലനെ നൃത്ത മണ്ഡപത്തില്‍ എത്തിക്കാന്‍. ആ പണി നമ്മുടെ പാഞ്ചാലി നല്ല ഭംഗിയായി ചെയ്തു. പെണ്ണിന്റെ വാക്ക് കേട്ടു പുറപ്പെട്ട കീചകന്‍ ചെന്ന് പെട്ടതോ ഭീമന്റെ കയ്യിലും. പോരെ പൂരം. കീചകന്‍ ക്ലോസ്. കൊട്ടാരത്തില്‍ ഉറങ്ങാന്‍ കിടന്ന കീചകന്‍ നൃത്ത മണ്ഡപത്തില്‍ മരിച്ചു കിടക്കുന്നത് കണ്ടപ്പോള്‍ അന്നത്തെ സിസ്റ്റം അനുസരിച്ച് കൊന്നത് ഗന്ധര്‍വന്‍ ആണ് എന്ന പബ്ലിസിറ്റിയും കിട്ടി.
പക്ഷെ പാണ്ഡവരെ കണ്ടുപിടിക്കാന്‍ നടന്നിരുന്ന കൌരവര്‍ ഊഹിച്ചു.. ചത്തത് കീചകനെങ്കില്‍ കൊന്നത് ഭീമന്‍ തന്നെ.. :)